ചാവക്കാട്: ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒരുമനയൂർ തൈക്കടവ് മാളിയേക്കൽ നൗഷാദ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ വില്യംസിന് സമീപം ദേശീയപാത 66ലെ സർവീസ് റോഡിലായിരുന്നു അപകടം.
ബ്ലാങ്ങാട് ബീച്ചിലെ സിമന്റ് സ്ഥാപനത്തിൽ ഡ്രൈവറായ നൗഷാദ് ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. നൗഷാദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ കാർ ഹൈവേയിൽ നിന്നും നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് പ്രവേശിച്ചാണ് ബൈക്കിൽ ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മുംതാസ്. മക്കൾ: മുൻഷാദ്, ഷംനാസ്, മുബീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |