
വൃത്തിയും രുചിയും ആരോഗ്യവും ആത്മീയതയും നിറഞ്ഞതാണ് മലയാളിയുടെ ഭക്ഷണ സംസ്കാരം. ഔഷധത്തെ ആഹാരമായും ആഹാരത്തെ ഔഷധമായും കഴിക്കുന്നവരാണ് മലയാളികൾ.നമ്മുടെ എല്ലാ സുഗന്ധ വ്യഞ്ജനങ്ങളും ഭൂരിഭാഗം പച്ചക്കറികളും ആയൂർവേദ ഔഷധങ്ങളാണ്. മലയാളിയുടെ മനോഹരമായ ഈ ഭക്ഷണ സംസ്കാരത്തെ ആഗോളതലത്തിൽ കൊണ്ടുപോയ മലയാളി ബ്രാൻഡാണ് ഫിറ ഫുഡ്സ്. എന്നും എവിടെയും ഏത് മേഖലയിലും തലയുയർത്തി നിൽക്കുന്ന മലയാളിയുടെ മറ്റൊരു സംരംഭമായ ഫിറ ഫുഡ്സിനെ നയിക്കുന്നത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷൈൻ ശിവപ്രസാദാണ്. 30 വർഷത്തെ അന്താരാഷ്ട്ര തലത്തിലുള്ള പരിചയ സമ്പത്തുമായാണ് വർക്കല കെടാകുളം സ്വദേശിയായ ഷൈൻ ഫിറാ ഫുഡ്സിനെ നയിക്കാനായി കേരളത്തിലേക്ക് എത്തിയത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിറ ഫുഡ്സ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങൾ നിരവധി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഗൾഫിലെ ലുലുവിന്റെ എല്ലാ ഹൈപ്പർ മാർക്കറ്റുകളിലും ഫിറയുടെ ഉത്പന്നങ്ങൾ ലഭ്യമാണ്.പഞ്ചാബിലേയും ഹരിയാനയിലേയും കർഷകരിൽ നിന്ന് നേരിട്ടാണ് ബസുമതി അരി ഫിറ ശേഖരിക്കുന്നത്.
ബംഗാളിലെ ബർദമാനിൽ നിന്ന് ജീരകശാല എന്നറിയപ്പെടുന്ന ഖൈമ അരിയും കേരളത്തിന്റെ സ്വന്തം നെല്ലറയായ പാലക്കാടിന്റെ മട്ട അരിയും ലോകത്തെങ്ങുമുള്ള മലയാളിയുടെ തീൻമേശയിൽ എത്തിക്കുന്നതിൽ ഫിറ ഫുഡ്സും മുന്നിലാണ്. ഓരോ രുചിയിലും ആരോഗ്യത്തിന്റെ കരുതലുമായി വളരുന്ന ഫിറ ഫുഡ്സിന്റെ പ്രത്യേകതകളെ കുറിച്ച് ഷൈൻ ശിവപ്രസാദ് കേരള കൗമുദിയോട് സംസാരിക്കുന്നു. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ മലയാളിയുടെ നാടൻ രുചികളെ ആധുനിക നിലവാരത്തിൽ ലോകത്തിന് സമ്മാനിക്കുക എന്നതാണ് ഫിറ ഫുഡ്സിന്റെ ലക്ഷ്യം.മലയാളികളുടെ ആഘോഷങ്ങൾക്ക് സദ്യയും സൽക്കാരങ്ങളും എളുപ്പത്തിൽ രുചികരമാക്കുന്ന സമഗ്രമായ ഭക്ഷ്യോൽപ്പന്ന ശേഖരമാണ് ഫിറ ഫുഡ്സിനുള്ളത്. നാടൻ രുചികൾ മാത്രമല്ല ആധുനിക രുചികളും ഫിറയുടെ കലവറയിലുണ്ട്.കാലത്തിനൊത്ത് മാറുക എന്നത് മനുഷ്യസഹജമാണ്.പഴമയേയും പുതുമയേയും ഒരേ പോലെ കൊണ്ടു പോകുകയാണ് ഫിറ.പരമ്പരാഗത ഭക്ഷ്യ ഉൽപ്പന്നങ്ങളോടൊപ്പം യുവതലമുറയുടെ ഭക്ഷണരീതികളായ ടോർട്ടില്ല റാപ്പ്,നാച്ചോസ്,റോൾഡ് ഓട്സ്,ചിയ സീഡ്സ് ഓട്സ്,മസാല ഓട്സ് തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങളും ഫിറ ഫുഡ്സിന്റെ കലവറയിലുണ്ട്.ആരോഗ്യദായകമായ റാഗി ദോശ,റാഗി ഇഡ്ഡലി, പയറുവർഗങ്ങളുടെ അടദോശ എന്നിവയും ഫിറയുടെ പ്രത്യേകതകളാണ്. ആഗോള നിലവാരത്തിലുള്ള എല്ലാ ഗുണനിലവാര പരിശോധനകളും പാസായതാണ് ഫിറയുടെ വെളിച്ചെണ്ണ.ഒരു തരത്തിലും മായം കലരാത്ത ഫിറ വെളിച്ചെണ്ണ കേരളത്തിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും പോത്തീസ്,രാമചന്ദ്ര,കല്യാൺ, രാജകുമാരി തുടങ്ങിയ ഹൈപ്പർ മാർക്കറ്റുകളിലും ലഭ്യമാണ്. മലയാളിയുടെ ഭക്ഷണത്തിലെ ചക്ക യെ പല തരത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സുന്ദരി ചക്കയായി ഫിറ അവതരിപ്പിക്കുന്നുണ്ട്.ചക്കയിലുള്ള നിരവധി ഉൽപ്പന്നങ്ങളാണ് ഫിറ ഫുഡ്സിനുള്ളത്.ഫിറയുടെ ചക്കപ്പൊടി ഭക്ഷ്യനാരുകളാൽ സമ്പുഷ്ടമാണ്.ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.ഗ്ലൂട്ടൻ ഇല്ലാത്തതിനാൽ ഗ്ലൂട്ടൻ അലർജിയുള്ളവർക്കും ഫിറയുടെ ചക്കപ്പൊടി അനുയോജ്യമാണ്. ഫിറയുടെ ചക്ക ചപ്പാത്തിപ്പൊടി പ്രമേഹ രോഗികൾക്ക് ഒരു ബദലാണ്.സാധാരണ ആട്ടയെ അപേക്ഷിച്ച് കുറഞ്ഞ കാർബോ ഹൈഡ്രേറ്റും ഉയർന്ന പോഷക മൂല്യവും ഇതിനുണ്ട്.കൂടാതെ ചക്ക റവ, ചക്ക പുട്ട് പൊടി, ചക്ക ഇടിയപ്പ പൊടി തുടങ്ങിയവയും ഫിറ വിപണിയിൽ എത്തിച്ചിട്ടുണ്ട്.
ഒരു നേരം ഒരു ഫിറ
'ഒരു നേരം ഒരു ഫിറ' എന്ന പ്രചരണമാണ് ഗൾഫിലും യൂറോപ്പിലും ഫിറയെ പ്രിയങ്കരമാക്കിയത്.ഒരു നേരത്തേക്കുള്ള ചെറിയ പാക്കറ്റുകളിൽ പുട്ട് പൊടി പോലുള്ളവ ഫിറ മാർക്കറ്റിൽ എത്തിക്കുന്നുണ്ട്.വിദേശ രാജ്യങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഒരു നേരത്തെ വസ്തുക്കൾ പ്രിയങ്കരമായി.
അന്നന്നത്തെ ഭക്ഷണത്തിന് ചെറിയ തുക മതി, മിച്ചം വരുന്നവ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുമില്ല.എല്ലാ ദിവസവും ഭക്ഷ്യ വസ്തുക്കൾ ഫ്രഷ് ആയി വാങ്ങി ഉപയോഗിക്കാനും പറ്റും.കേരളത്തിലും ഹോസ്റ്റലുകളിൽ താമസിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നതിനാലാണ് 'ഒരു നേരം ഒരു ഫിറ' വിജയിത്തിലെത്തിയത്.പത്ത് രൂപ ഉണ്ടെങ്കിൽ ഫിറയുടെ ഒരു കുറ്റി പുട്ടിനുള്ള ഒരു കവർ പുട്ട് പൊടി കിട്ടും.മിച്ചം വരില്ല.
സൂക്ഷിച്ച് വെക്കേണ്ട ബുദ്ധിമുട്ടില്ല.എന്നും ഫ്രഷ് ആയി വാങ്ങി ഫ്രഷ് ആയി കഴിക്കാം.പോക്കറ്റിനും വയറിനും ഒരുപോലെ ആശ്വാസം.പത്ത് രൂപ കൈയിലുണ്ടെങ്കിൽ അന്നന്നത്തെ അത്താഴവും പ്രാതലും തീൻമേശയിൽ എത്തും.
ഒരു നേരം ഫിറ
എല്ലാ നേരവും ഫിറ
ചുണ്ടുകളിൽ ചിരി വിരിയുന്ന രുചികളുടെ കലവറയായ ഫിറ ഫുഡ്സ് പുതിയൊരു ബ്രാൻഡ് അല്ല.വർഷങ്ങളുടെ പഴക്കമുണ്ട്.മാനേജിംഗ് ഡയറക്ടർ ഷിജാൻ അബൂബക്കറിന്റെ പിതാവ് അബൂബക്കർ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തു കൊണ്ടാണ് ഈ രംഗത്തേക്ക് വന്നത്.പുതിയ തലമുറയിലെ ഷിജാൻ അതിനെ ആധുനികവത്കരിച്ചു.ഷിജാനോടൊപ്പം ആത്മാർത്ഥതയും പരിചയ സമ്പത്തുമുള്ള ഷൈൻ ശിവപ്രസാദിനെ പോലുള്ളവരുടെ സഹകരണം കൂടിയായപ്പോൾ ഫിറ ഫുഡ്സ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു.
ഫിറയിൽ ഇല്ലാത്തതൊന്നും മറ്റൊരിടത്തും ഇല്ലാത്ത അവസ്ഥയാണ്. വിദേശ രാജ്യങ്ങളിൽ കേരളത്തിന്റെ മാത്രം സ്വന്തമായ കേരള സദ്യ സാമ്പാർ, കേരള സദ്യ പായസം, വെളിച്ചെണ്ണ എന്നിവയെ കേരള ബ്രാൻഡായി എത്തിക്കുക എന്നതാണ് ഫിറയുടെ ദൗത്യം. ഭക്ഷണ മേശയിൽ വിളമ്പാനുള്ള എല്ലാം ഫിറ ഫുഡ്സിലുണ്ട്. രുചിയോടെ,വൃത്തിയോടെ, ആസ്വദിച്ചു കഴിക്കാനും ആരോഗ്യത്തോടെ ജീവിക്കാനും ഫിറ ഫുഡ്സ് മലയാളിയുടെ കൂടെയുണ്ട്. ഫിറ എന്നാൽ തീൻമേശ പ്രത്യേകിച്ച് മലയാളിയുടെ തീൻമേശ എന്ന നിലയിലേക്ക് ഫിറ ഫുഡ്സ് വളർന്നിരിക്കുന്നു. ആസ്വദിച്ച് കഴിക്കാനും ആരോഗ്യത്തോടെ ജീവിക്കാനും ഫിറ ഫുഡ്സ് മലയാളിയോടൊപ്പം ഉണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |