
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായിരിക്കെ വൈദ്യുതി പാഴാക്കുന്നത് തടയാൻ നടപടികളില്ല. ഗ്രാമീണ റോഡുകളിൽ പകൽ സമയത്തും തെരുവു വിളക്കുകൾ പ്രകാശിക്കുന്നത് മൂലം വൈദ്യുതി പാഴാകുന്നത് പതിവ് കാഴ്ചയാണ്. അതുപോലെ സർക്കാർ, പൊതു സ്ഥാപനങ്ങളിലും അനാവശ്യ വൈദ്യുതി ഉപയോഗത്തിന് കടിഞ്ഞാൺ ഇടാൻ വൈദ്യുതി ബോർഡ് തയ്യാറാകുന്നില്ല. വൈദ്യുതി മോഷണം തടയാനും ശക്തമായ നടപടികൾ ഉണ്ടാകുന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരി ജനങ്ങളെ വെല്ലുവിളിക്കാതെ വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരമാണ് വേണ്ടത്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ച് വൈദ്യുതി പ്രതിസന്ധി ഇല്ലാതാക്കാനുള്ള ശാശ്വത പരിഹാരം കാണണം.
-റോയി വർഗീസ് ഇലവുങ്കൽ,
മുണ്ടിയപ്പള്ളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |