SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.32 AM IST

സീബ്രാലൈനിൽ സുരക്ഷ വേണം

വൃദ്ധ മാതാപിതാക്കളെയും കുട്ടികളെയും കൊണ്ട് റോഡിലേക്കിറങ്ങാൻ പേടിയാണ്. സൈഡ് ചേർന്നു നടന്നാലും തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ ഇടിക്കുമോയെന്ന പേടിയുണ്ട്. ജംഗ്ഷനുകളിലെത്തിയാൽ ഇൻഡിക്കേറ്റർ പോലും ഇടാതെയാണ് ചില ഓട്ടോകളും ഇരുചക്രവാഹനങ്ങളും അടക്കം തിരിയുന്നത്. കാൽനടക്കാർ, സീബ്രാ ലൈനിൽ നിന്നാലും നിറുത്താതെ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളുമുണ്ട്. കാൽനടയാത്രികരെ, സീബ്രാലൈൻ കടത്തിവിടാനുള്ള ഡ്രൈവിംഗ് സംസ്‌കാരം ഭൂരിഭാഗം പേരും കാണിക്കാറില്ല. ഇക്കാര്യത്തിൽ പൊലീസ് കാര്യമായി ശ്രദ്ധ പതിപ്പിക്കണം.

ജയശ്രീ എസ്.ജി
തൃശൂർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY