SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.24 AM IST

മരിച്ചുപോയ പിതാവിന്റെ പി എഫ് തുക കിട്ടുന്നതിന് പകരമായി ലൈംഗികബന്ധത്തിൽ ഏ‍ർപ്പെടണം,​ യുവതിയുടെ പരാതിയിൽ മാനേജർക്കെതിരെ കേസ്

READ ENGLISH VERSION
case-diary

മുംബയ് : മരിച്ചുപോയ പിതാവിന്റെ പി.എഫ് തുക ലഭിക്കുന്നതിന് പ്രത്യുപകാരമായി യുവതിയോട് ലൈംഗികബന്ധത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതിന് എച്ച്.ആർ മാനേജർക്കെതിരെ കേസ്. മുംബയ് ബാന്ദ്ര ഈസ്റ്റിലാണ് സംഭവം. മുത്തശിക്കും അനുജനുമൊപ്പം കഴിയുന്ന 23കാരിക്കാണ് മാനേജരിൽ നിന്ന് ദുരനുഭവം നേരിട്ടത്.

വീട്ടുജോലി ചെയ്താണ് യുവതി കുടുംബം പുലർത്തുന്നത്. മാതാപിതാക്കൾ നേരത്തെ വിവാഹബന്ധം വേർപെടുത്തിയിരുന്നു. പെൺകുട്ടിക്ക് 15 വയസുള്ളപ്പോൾ 2015ലാണ് പിതാവ് മരിക്കുന്നത്. നോമിനിയായ മകൾ പ്രായപൂർത്തിയായ ശേഷം മാത്രമേ പിതാവിന്റെ പി.എഫ് തുക ലഭിക്കൂ. ഈ തുക ആവശ്യപ്പെട്ട് പോയപ്പോഴാണ് മോശം അനുഭവം ഉണ്ടായത്. പി.എഫ് തുക സംബന്ധിച്ച ഫയൽ കമ്പനി മാനേജരുടെ കൈവശമാണ് എന്ന് അറിയിച്ചതിനെ തുടർന്ന് കാലതാമസം ഉണ്ടായി. തുടർന്ന് എച്ച്.ആ‍ർ മാനേജരുമായി സംസാരിച്ചപ്പോൾ നടപടികൾ വേഗത്തിലാക്കുന്നതിന് അയാൾ ലൈംഗികബന്ധം ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY