SignIn
Kerala Kaumudi Online
Saturday, 03 October 2026 12.14 PM IST

ജോലിക്ക് കൂലി ചോദിച്ചത് കുറ്റം; തൊഴിലാളിയുടെ കൈ ഇരുമ്പുപൈപ്പ് കൊണ്ട് തല്ലിയൊടിച്ചയാൾ പിടിയിൽ

pipe

പെരുമ്പാവൂർ: കൂലിചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പുപൈപ്പുകൊണ്ട് തല്ലിയൊടിച്ച കേസിലെ പ്രതി പിടിയിൽ. ഒഡീഷ രാജ്നഗർ സ്വദേശി സാഗർകുമാർ സ്വയിനെയാണ് (29) പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കോൺട്രാക്ടറാണ്. ഇയാളുടെ കീഴിൽ പണിയെടുക്കുകയായിരുന്ന സുദർശന ഷെട്ടിയെയാണ് മർദ്ദിച്ചത്. മൂന്നാഴ്ച പണിയെടുത്തതിന്റെ കൂലി നൽകാനുണ്ടെന്ന് പരാതിയിൽ പറയുന്നു.

ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐമാരായ റിൻസ് എം.തോമസ്, കെ.ജി. ദിനേഷ്‌കുമാർ, എ.എസ്.ഐ ജോഷി തോമസ്, സീനിയർ സി.പി.ഒമാരായ എം.കെ. സാജു, പി.എ. അബ്ദുൾ മനാഫ്, സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PIPE, ATTACK, ARREST, CONTRACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY