SignIn
Kerala Kaumudi Online
Monday, 14 September 2026 10.56 PM IST

എല്ലാവരും കൊല്ലാൻ നിൽക്കുമ്പോൾ ആശ്രയം കോടതി; പി സി ജോർജ് ആരോഗ്യവാനെന്ന് ഷോൺ ജോർജ്

pc-george

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തില്‍ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത പി സി ജോർജ് ആരോഗ്യവാനാണെന്ന് മകൻ ഷോൺ ജോർജ്. എല്ലാവരും കൊല്ലാൻ നിൽക്കുമ്പോൾ ആശ്രയം കോടതിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, തിരുവനന്തപുരം എ ആർ ക്യാമ്പിൽ നിന്ന് പി സി ജോർജുമായി പൊലീസ് കോടതിയിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉടൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പൊലീസ് ചെയ്യുന്നതൊക്കെ കാണുമ്പോൾ തമാശയായിട്ടാണ് തോന്നുന്നതെന്ന് പി സി ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

വെണ്ണല, തിരുവനന്തപുരം വിദ്വേഷ പ്രസംഗങ്ങളിൽ കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇന്നലെയാണ് പി സി ജോർജിനെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. രാത്രി 12.30ഓടെയാണ് തലസ്ഥാനത്തെത്തിച്ചത്. രാത്രി തന്നെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PC GEORGE, SHONE GEORGE, HATE SPEECH, POLICE, COURT, BAIL PLEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY