SignIn
Kerala Kaumudi Online
Monday, 19 October 2026 2.43 AM IST

സുഹൃത്തിനെ കൊലപ്പെടുത്തിയ അസം സഹോദരങ്ങൾ അറസ്റ്റിൽ

accuse

കുഴിത്തുറ: നിദ്രവിളയിൽ മത്സ്യബന്ധനത്തിനിടയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അസം സ്വദേശികളായ സഹോദരങ്ങളെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. അരുണാചൽ പ്രദേശ് സ്വദേശി സുഖാവരതറിനെ (34) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് അസം ലഖിപൂർ ഗ്രിൽമല സ്വദേശികളായ ദീപക് ഗോകൈ (26), സഹോദരൻ പിമ്പിൾ ഗോഗൈ (24) എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവദിവസം വള്ളവിള സ്വദേശി സഹായരാജിന്റെ ബോട്ടിൽ മത്സ്യബന്ധനം നടത്തവെ മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

മദ്യലഹരിയിലായിരുന്ന സഹോദരങ്ങൾ ഇരുവരും ചേർന്ന് സുഖാവരതറിനെ കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. തുടർന്ന് ബോട്ടിൽ ഒപ്പമുണ്ടായിരുന്ന സഹായരാജ് ഉൾപ്പടെയുള്ളവർ സുഖാവരതറിനെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരക്കെ കഴിഞ്ഞ 6ന് മരിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അസമിലെത്തി ജില്ലാ പൊലീസ് മേധാവി അൻശൂൽ നാഗറിന്റെ നേതൃത്വത്തിൽ എസ്.ഐ മകെന്തിന്റെ പ്രത്യേകസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് നിദ്രവിള പൊലീസിന് കൈമാറി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST, MURDERCASE, KUZHITHURA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY