
കോട്ടയം : വിവാഹത്തിന് സദ്യ എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി വഞ്ചിച്ച കേസിൽ കാഞ്ഞിരപ്പള്ളി കാളകെട്ടി ഉദയം കാറ്ററിംഗ് ആൻഡ് ഇവന്റ്‌സ് ഉടമ വിഷ്ണു മോഹൻ അറസ്റ്റിൽ. ഇക്കഴിഞ്ഞ ഞായറാഴ്ച മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വിവാഹസദ്യ ഒരുക്കുന്നതിനായി 1.20 ലക്ഷം രൂപ കൈപ്പറ്റിയശേഷം ഭക്ഷണം എത്തിച്ചില്ലെന്ന കഞ്ഞിക്കുഴി സ്വദേശിയുടെ പരാതിയിലാണ് നടപടി. ഈസ്റ്റ് പൊലീസ് നോട്ടീസ് നൽകി വിളിപ്പിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോറ്റി മഹാദേവക്ഷേത്രത്തിൽ നടന്ന പനയ്ക്കച്ചിറ സ്വദേശിനിയുടെ വിവാഹത്തിനായി 1.40 ലക്ഷം രൂപ മുൻകൂറായി വാങ്ങിയതായും പരാതിയുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |