
പറവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വെണ്ണല സെന്റ് മാത്യൂസ് ദേവാലയത്തിന് സമീപം പുറകേരി വീട്ടിൽ പി.ജി. സൽജുskനെ (48) പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2018 ഒക്ടോബർ 11ന് കളമശേരി മഞ്ഞുമ്മൽ റോഡിൽ ആറാട്ടുകടവിന് സമീപത്തുള്ള വീട്ടിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യ സനിതയെ (35) അവിഹിതബന്ധം ആരോപിച്ചാണ് കൊലപ്പെടുത്തിയത്. കളമശേരി മുൻ സബ് ഇൻസ്പെക്ടർമാരായ സി.ബി. പ്രസന്നൻ, ആന്റണി ജോസഫ് നെറ്റോ, മുൻ സർക്കിൾ ഇൻസ്പെക്ടർ എ. പ്രസാദ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം.ബി. ഷാജി, അഡ്വ. എസ്. രാഖി എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |