
പെരുമ്പാവൂർ: പെരുമ്പാവൂരിൽ മൂന്നുവയസുകാരന്റെ മരണം കൊലപാതകമെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്ന രണ്ടാനച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി. അസാം ബോർബില സ്വദേശി മൊഹേശ്വർ ചുഡിയനെയാണ് (27) പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
ചേലാമറ്റം വല്ലം ഭാഗത്താണ് ഇയാൾ കുടുംബസമേതം താമസിക്കുന്നത്. കുട്ടി ഒന്നാംനിലയിൽനിന്ന് വീണുവെന്നാണ് ഇയാൾ ആദ്യം ആശുപത്രിയിലെത്തിച്ചപ്പോൾ പറഞ്ഞത്. അതേസമയം കുട്ടിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടിയെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ പെരുമ്പാവൂർ ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, ഇൻസ്‌പെക്ടർ ജി.പി. മനുരാജ്, എസ്.എച്ച്.ഒ എ. അക്ഷയകുമാർ, എസ്.ഐമാരായ സജൻ എസ്. ദീൻ, അർജുൻ, മാർട്ടിൻ ജോസഫ്, എ.എസ്.ഐ രതീശൻ, സീനിയർ സി.പി.ഒ ജയന്തി, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |