കൊച്ചി: മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി വാഹനത്തിന്റെ ചില്ല് തകർത്ത സിപിഎം പാർട്ടിയംഗം അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശിയായ ഹംസത്തിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഹംസത്ത് പൊലീസുകാരോട് അസഭ്യം പറയുകയും പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
A CPM party member named Hamsath from Mattancherry was arrested for allegedly damaging a police jeep at the Mattancherry police station. The incident took place at around 11.30 pm when he allegedly arrived at the station drunk, abused police officers and smashed the jeep's window.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |