SignIn
Kerala Kaumudi Online
Friday, 06 November 2026 5.55 PM IST

കോളേജ് വിദ്യാർത്ഥിനികൾക്കുനേരെ ആക്രമണം; ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി

READ ENGLISH VERSION
man-
പെൺകുട്ടി പക‌ർത്തിയ ദൃശ്യത്തിൽ നിന്ന്

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനികൾക്കുനേരെ ഒരു സംഘം യുവാക്കളുടെ സദാചാര ആക്രമണം. കോഴിക്കോട് മേപ്പയ്യൂരിൽ ബുധനാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. കോളേജ് കഴിഞ്ഞ് വീട്ടിൽ പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ഇരുചക്രവാഹനത്തിലെത്തിയ യുവാക്കൾ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. പെൺകുട്ടികളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടികൾ പകർത്തിയതും പുറത്ത് വന്നിട്ടുണ്ട്.

റോഡിലൂടെ നടന്ന് പോവുകയായിരുന്നു വിദ്യാർത്ഥികളെ സമീപത്ത് നിൽക്കുകയായിരുന്ന യുവാക്കൾ കമന്റടിക്കുകയായിരുന്നു. ശേഷം ഇരുചക്രവാഹനത്തിൽ ഇവരുടെ പിന്നാലെ കൂടി എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചു. ഇവർ മറുപടി നൽകിയില്ല. തുടർന്ന് മോശം രീതിയിൽ സംസാരിക്കാൻ ആരംഭിച്ചു. ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിയിൽ നിന്ന് മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കാനും ശ്രമിച്ചു.

പൊലീസിൽ പരാതി നൽകിയാൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടികളിലൊരാൾ പറഞ്ഞു. ഇവർ പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ അശ്ളീല പരാമർശത്തോടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പെൺകുട്ടികൾ പറയുന്നു. സംഭവത്തിൽ പെൺകുട്ടികളിലൊരാൾ പയ്യോളി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary

A group of youths allegedly harassed and attacked college students in Meppayur, Kozhikode, while they were returning home. The men reportedly followed the students on a two-wheeler, made abusive remarks, attempted to seize a mobile phone and threatened them against approaching police. One student filed a complaint with Payyoli Police, which has registered a case and begun an investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE MORAL POLICING, MEPPAYUR COLLEGE GIRLS ATTACK, PAYYOLI POLICE CASE, KERALA MORAL POLICING NEWS, MEPPAYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY