SignIn
Kerala Kaumudi Online
Sunday, 08 November 2026 1.25 AM IST

ബാറിലും പൊലീസ് വാഹനത്തിലും അക്രമം: യുവാവ് അറസ്റ്റിൽ

hamsath

കൊച്ചി: ബാർ ഹോട്ടൽ ജീവനക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസ് വാഹനത്തിന് കേടുവരുത്തിയതിനും അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി കൊച്ചങ്ങാടി തേവാളി വീട്ടിൽ ടി.എ. ഹംസത്തിനെയാണ് (39) മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി മട്ടാഞ്ചേരി ചക്കാമാടത്തെ ബാർ ഹോട്ടലിലെ വനിതാ വെയ്റ്ററെ ബിയർ കുപ്പി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതിനും അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും ഹംസത്തിനെ പ്രതിയാക്കി കേസെടുത്തിരുന്നു. പൊലീസ് എത്തും മുമ്പ് ബാറിൽ നിന്ന് കടന്ന ഇയാൾ രാത്രി 11.15ഓടെ മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും തർക്കിക്കുകയും ചെയ്തു. തുടർന്ന് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ പൊലീസ് ജീപ്പിൽ കയറ്റിയപ്പോഴാണ് വാഹനത്തിന്റെ മുൻവശത്തെ ചില്ലുകൾ കാലു കൊണ്ട് ചവിട്ടിപ്പൊട്ടിച്ചതും റിയർ വ്യു മിറർ തകർത്തതും. പ്രതിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ പൊലീസുകാരനും പരിക്കേറ്റു. ബാറിലെ അക്രമത്തിന് പുറമെ, പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY