SignIn
Kerala Kaumudi Online
Sunday, 20 September 2026 12.39 PM IST

ലാപ്ടോപ്പും കമ്പ്യൂട്ടറും മോഷ്ടിച്ച യുവാവ് അറസ്‌റ്റിൽ

pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തെ വീട്ടിൽ നിന്ന് ലാപ്ടോപ് മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. ഇടലക്കുടി സ്വദേശി രാജകുമാരൻ (21) ആണ് പിടിയിലായത്. 20ന് രാത്രി ശുചീന്ദ്രം സ്വദേശിനി തുളസിയുടെ (60) വീട്ടിൽ നിന്ന് ലാപ്ടോപും അടുത്തുള്ള സർക്കാർ സ്‌കൂളിൽ നിന്ന് കമ്പ്യൂട്ടറും ഇയാൾ മോഷ്ടിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശ പ്രകാരം നാഗർകോവിൽ ഡി.എസ്.പി നവീൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും മോഷണംപോയവ വസ്ഥുക്കളും പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY