SignIn
Kerala Kaumudi Online
Sunday, 20 September 2026 3.21 AM IST

സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തൽ; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

helen

തൃശൂർ: തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡറെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ കാസർകോട് ബന്തിയാട് സ്വദേശിനി 'ഹെലൻ ഓഫ് സ്പാർട്ട' എന്ന ധന്യ ഹർഷിതിനെ (28) തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ലൈംഗികമായി അവഹേളിക്കുകയും അസഭ്യവാക്കുകൾ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. തൃശൂർ സ്വദേശിനിയുടെ പരാതിയെ തുടർന്ന് തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് അസി. കമ്മിഷണർ പി.ഷിബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാസർകോട്ടെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY