
കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ നടന്ന പരിശോധനയിൽ ചേവായൂർ, കസബ, ബേപ്പൂർ സ്റ്റേഷൻ പരിധികളിൽ മൂന്ന് കേസെടുത്തു. നാല് പേരെ കസ്റ്റഡിയിലെടുത്തു.ടൂറിസ്റ്റ് ഹോമിൽ നിന്ന് നിരോധിത മയക്കുമരുന്ന് സൂക്ഷിച്ചിച്ചുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും വടിവാളും കത്തിയും കണ്ടെടുത്തു.
തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത്ത് ഭവനിൽ രജിത്ത്. എസ് (41), കോഴിക്കോട് വെസ്റ്റ് ഹിൽ തുമ്പിരുമ്പ് പറമ്പ് വീട്ടിൽ ഫയാസ്.എം.വി (26) എന്നിവരെയാണ് പിടികൂടിയത്. 1.567 കിലോഗ്രാം കഞ്ചാവും, കഞ്ചാവ് തൂക്കുവാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക്‌സ് തുലാസും 24,200 രൂപയും കണ്ടെടുത്തു. 2 മൊബൈൽ ഫോണുകളും പിടികൂടി. ഫയാസിനെതിരെ സ്‌കൂട്ടർ മോഷണംവും, പോക്‌സോ കേസും ഉണ്ട്. കസബ എസ്.ഐമാരായ ഷൈജു, രാകേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ദീപു, ഷിജിത്ത്, സിവിൽ പൊലീസ് ഓഫീസർ രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ചേവായൂർ കുരുവട്ടൂർ കുമ്മങ്ങോട്ട് താഴത്തുള്ള പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 210 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് മയ്യിൽ സ്വദേശി തയ്യിൽ പുതിയപുരയിൽ വീട്ടിൽ പ്രഷിത്തിനെ (46) കോഴിക്കോട് സിറ്റി ഡാൻസഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി.
ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിയിൽ നിന്നും ചാലിയം ജുമാ മസ്ജിദിന് സമീപം റോഡിൽ വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 28.660 ഗ്രാം കഞ്ചാവുമായി കടലുണ്ടി ചാലിയം സ്വദേശി വടക്കെ കൊട്ടാലത്ത് വീട്ടിൽ റികാസ് റഹ്‌മാനെയും (22) ബേപ്പൂർ പൊലീസ് പിടികൂടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |