SignIn
Kerala Kaumudi Online
Monday, 19 October 2026 5.09 AM IST

നാദാപുരത്ത് അന്യസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു, സംഭവം സഹപ്രവർത്തകരുമായി വാക്കേറ്റത്തെ തുടർന്ന്

attack

കോഴിക്കോട്: നാദാപുരം വളയത്ത് അന്യസംസ്ഥാന തൊഴിലാളി സഹപ്രവർത്തകരുടെ കുത്തേറ്റ് മരിച്ചു. ബിഹാ‌ർ സ്വദേശിയായ മാലിക്(44) ആണ് മദ്യപാനത്തെ തുടർന്ന് തർക്കത്തിനൊടുവിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരും ബിഹാർ സ്വദേശികളാണ്. മാലികിനോട് ഒന്നിച്ച് താമസിക്കുന്നവരാണ് പിടിയിലായത്.

രാത്രി 9.30ഓടെ ഇവർ താമസിക്കുന്ന വാടകവീട്ടിൽ തർക്കവും ബഹളവും കേട്ട നാട്ടുകാർ എത്തിയപ്പോൾ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ മാലിക്കിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവ‌ർ പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ ഇവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പൊലീസ് കസ്‌റ്റ‌ഡിയിലെടുത്തു. മാലിക്കിന്റെ മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാദാപുരത്തിനടുത്ത് റോഡ് പണിയ്‌ക്കായി എത്തിയവരാണ് ഈ തൊഴിലാളികളെല്ലാമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, WORKER DIED, STABBED BY CO WORKERS, KOZHIKODE NADAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY