SignIn
Kerala Kaumudi Online
Saturday, 04 July 2026 11.10 PM IST

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുടെ വീട്ടിൽ ബന്ധുവായ യുവാവ് സ്ഥിരമായി എത്തുന്നു, വിവരമറിഞ്ഞ് രാത്രി അവിടെയെത്തി; കിടന്നുറങ്ങുന്നത് കണ്ട് പ്രകോപിതനായി കഴുത്തിൽ കുത്തി

sanu

കല്ലറ: ഭാര്യയുടെ ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കല്ലറ കെ.ടി കുന്ന് എം.ജി കോളനിയിൽ ബിജുവിനെ (40) കത്തികൊണ്ട് കുത്തിയ കാട്ടുംപുറം കൊല്ലുവിള സ്വദേശി സനുവിനെയാണ് (36) പാങ്ങോട് പൊലീസ് അറസ്റ്റുചെയ്‌തത്. സനുവും ഭാര്യയും തമ്മിൽ കഴിഞ്ഞ ഒരുവർഷമായി പിണക്കത്തിലാണ്.

സനുവിന്റെ ഭാര്യയുടെ വീട്ടിൽ ബിജു സ്ഥിരമായി വരാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രാത്രി ഒന്നോടെ സനു അവിടെയെത്തുകയായിരുന്നു. ഈ സമയം വീടിന്റെ വരാന്തയിൽ ബിജു കിടന്നുറങ്ങുന്നതുകണ്ട് പ്രകോപിതനായി കഴുത്തിൽ കുത്തുകയായിരുന്നു. ബിജുവിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MURDER ATTEMPT, HUSBAND, WIFE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY