SignIn
Kerala Kaumudi Online
Monday, 19 October 2026 3.46 AM IST

നഗ്നതാ പ്രദർശന കേസിൽ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചു? സംഭവിച്ചത് എന്തെന്ന് തുറന്ന് പറഞ്ഞ് നടൻ  

sreejith-ravi

തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചെന്ന് സൂചന. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് പൊലീസിനോട് പറഞ്ഞതെന്ന് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ജൂലായ് നാലിന് വൈകിട്ട് 3.30ഓടെ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് കാറിലെത്തിയ ശ്രീജിത്ത് രവി, രണ്ട് കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. കുട്ടികൾ ഉടൻ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകി.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 2016ൽ ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് നടനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ താൻ അത്തരമൊരു പ്രവൃത്തി ചെയ്‌തിട്ടില്ലെന്നായിരുന്നു അന്ന് ശ്രീജിത്ത് രവി പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SREEJITH RAVI, POCSO CASE, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY