SignIn
Kerala Kaumudi Online
Saturday, 03 October 2026 8.55 AM IST

നജുമുദ്ദീനും ഹാഷിമും മോഷ്‌ടിച്ചത് ബ്ളൂടൂത്ത് ഹെഡ്‌സെറ്റും ലാപ്പും സ്‌മാർട് വാച്ചുമടക്കം 50000ന് മുകളിൽ വിലയുള്ള ഉപകരണങ്ങൾ

arrest

വിഴിഞ്ഞം: വാതിൽ കുത്തി തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശികളായ നജുമുദ്ദീൻ (22), ഹാഷിം (23) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. വിഴിഞ്ഞം പുല്ലൂർകോണം മാസ്സ് മൻസിലിൽ ഷാഹുൽ അമീനിന്റെ വീട്ടിലെ വാതിൽ കുത്തി തുറന്ന് 51,600 രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്.

കഴിഞ്ഞ12ന് രാത്രിയായിരുന്നു മോഷണമെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളിലെ അലമാര, ബെഡ്, ടീപ്പോ,അടുക്കള ഭാഗത്തെ അലമാര എന്നിവിടങ്ങളിൽ നിന്നായി ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, ലാപ്പ്‌ടോപ്പ്, സ്മാർട്ട് വാച്ചുകൾ, പവർ ബാങ്ക്, മൊബൈൽ ഫോണുകൾ, ഇയർബഡ്സ് എന്നിവയാണ് മോഷണം പോയത്. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപത്തെ നിർമ്മാണത്തിലിരുന്ന വീട് പെയ്ന്റ് ഒഴിച്ച് വൃത്തികേടാക്കിയതിലും നിരവധി മോഷണ കേസിലും പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ ആർ. പ്രകാശത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. പ്രശാന്ത്, എസ്. സി പി .ഒ രാമു പി.വി നായർ, സി.പി.ഒ റെജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, THEFT, PRICE, LAPTOP, SMARTWATCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY