SignIn
Kerala Kaumudi Online
Saturday, 04 July 2026 7.41 PM IST

'ലഹരിവസ്തുക്കൾക്ക് അടിമയായ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളെ താക്കീതുചെയ്ത് വിടരുത്'; പൊലീസിനെ വിമർശിച്ച് വനിതാ കമ്മീഷൻ

mc-josephine

തിരുവനന്തപുരം: പെരിന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെ വിമർശിച്ച് വനിതാ കമ്മീഷൻ. നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ ജാഗ്രതക്കുറവിനെ ഗൗരവത്തോടെ കാണുന്നുവെന്നും കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.

പ്രണയാഭ്യർഥനയുമായി പുറകെ നടന്നു ശല്യം ചെയ്യുന്നവരെ താക്കീതു മാത്രം ചെയ്തു വിടുന്നത് നിയമവിരുദ്ധമായ നടപടിയാണ്. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. എം സി ജോസഫൈൻ കുറ്റപ്പെടുത്തി.

പെൺകുട്ടികളുടെ രക്ഷകർത്താക്കൾ ആവർത്തിച്ച് നൽകുന്ന പരാതികളിൽ, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, പ്രതികളെ താക്കീത് ചെയ്ത് വിടുക മാത്രം ചെയ്യുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈന്‍ പറയുന്നു.

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്ന സംഭവം വാർത്തയായിരുന്നു. എളാട് സ്വദേശി ദ്യശ്യയാണ് മരിച്ചത്. 21 വയസായിരുന്നു. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിനിടെ സഹോദരിക്കും കുത്തേറ്റു. പരിക്കുകളോടെ സഹോദരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ദൃശ്യയുടെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. പെൺകുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു . ഇതിനുപിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവിലെ എട്ടരയോടെയാണ് പെൺകുട്ടിയെ വിനീഷ് വീട്ടിൽ കയറി കുത്തിയത്.

content details: vanitha commision mc josephine criticises police in the context of woman being stabbed to death by stalker in perinthalmanna.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MC JOSEPHINE, WOMAN STABBED TO DEATH, WOMENS COMMISION, KERALA, INDIA, CASE DIARY, PERINITHALMANNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY