SignIn
Kerala Kaumudi Online
Thursday, 18 June 2026 4.01 PM IST

മലപ്പുറത്തും വിഷു പോസ്റ്ററിൽ ശ്രീകൃഷ്ണനുമുന്നിൽ മന്തി; പൊലീസ് കേസെടുത്തു

poster

മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും വിഷു പോസ്റ്റർ വിവാദം. ശ്രീകൃഷ്ണനുമുന്നിൽ ചിക്കൻ മന്തിയുള്ള വിഷു പോസ്റ്ററാണ് വിവാദമാകുന്നത്. അറേബ്യൻ മജ്‌ലിസ്, റയ്‌ദാൻ എന്നീ ഹോട്ടലുകൾ പങ്കുവച്ച പോസ്റ്ററുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ മലപ്പുറം സ്വദേശിയുടെ പരാതിയിൽ കോട്ടക്കൽ പൊലീസ് കേസെടുത്തു.

നേരത്തെ ആലപ്പുഴ ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന പോസ്റ്റർ വിവാദമായതിന് പിന്നാലെ ഹോട്ടലുടമ അറസ്റ്റിലായിരുന്നു. ചേർത്തല മെഹർ മന്തിക്കട ഉടമ അർഷാദാണ് അറസ്റ്റിലായത്. വിഷുദിന പോസ്റ്ററിൽ ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി ഉള്ളതാണ് വിവാദമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

എന്നാൽ പോസ്റ്റർ പുറത്തുനിന്ന് ഒരാളെക്കൊണ്ടാണ് ചെയ്യിച്ചതെന്നും തന്റെ അറിവോടെയല്ലെന്നുമായിരുന്നു ഹോട്ടലുടമ പറഞ്ഞത്. വിവാദ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടില്ലെന്നും പകരം മറ്റൊരു പോസ്റ്റർ തയ്യാറാക്കിയിരുന്നുവെന്നും അർഷാദ് പറഞ്ഞിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അർഷാദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MALAPPURAM, MANDI POSTER, VISHU POSTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY