SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.09 AM IST

ക്ളീൻ കേരളയ്ക്ക് ഐ.എസ്.ഒ അംഗീകാരം

1
1

തിരുവനന്തപുരം:ക്ളീൻ കേരള കമ്പനി ലിമിറ്റഡിന് അന്താരാഷ്ട്രഗുണനിലവാരത്തിനുള്ള ഐ.എസ്.ഒ.9001-2015 അംഗീകാരം. അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയശേഖരണം, തരംതിരിക്കൽ, പുനഃചംക്രമണം, സുരക്ഷിതമായ അന്തിമസംസ്‌കരണം എന്നിവയ്ക്കായി ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അംഗീകാരം. പത്തനംതിട്ട കുന്നന്താനത്ത് സ്ഥാപിച്ച ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ്ര് ഫെസിലിറ്റി, കാസർകോട് അനന്തപുരം ഗ്രീൻപാർക്ക്, എറണാകുളം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്ലാന്റുകൾ എന്നിവ കമ്പനിയുടെ പ്രധാന അടിസ്ഥാനസൗകര്യവികസനപദ്ധതികളാണ്. ശബരിമലയിലേയും പമ്പയിലേയും മാലിന്യസംസ്ക്കരണം നടത്തുന്നതും ക്ളീൻകേരള കമ്പനിയാണ്. 2013ലാണ് പ്രവർത്തനം തുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLEANKERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA