
തിരുവനന്തപുരം: ക്രിസ്മസ് ന്യൂഇയർ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം 20ൽ നിന്ന് 25കോടിയാക്കി വർദ്ധിപ്പിച്ചു.രണ്ടാംസമ്മാനം 24പേർക്ക് ഓരോ കോടിവീതമാണ്. ഏജന്റുൾപ്പെടെ 26പേർക്ക് ഒരുകോടിയിലേറെയും 215പേർക്ക് ഒരുലക്ഷത്തിലേറെയും സമ്മാനത്തുക കിട്ടും.ടിക്കറ്റുകൾ 28മുതൽ വിറ്റുതുടങ്ങും. നറുക്കെടുപ്പ് 2027ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്താണ്. 450രൂപയാണ് ടിക്കറ്റ് വില. ആകെ 7,66,992പേർക്കാണ് സമ്മാനങ്ങൾ.
12സീരീസുകളിലായി 1.08ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുക.ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുക. സോഷ്യൽമീഡിയ വഴിയോ ഡിജിറ്റൽപേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങരുതെന്ന് ഭാഗ്യക്കുറി ഡയറക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.
സമ്മാനഘടന
ഒന്നാം സമ്മാനം 25കോടി. രണ്ടാംസമ്മാനം ഒരുകോടിവീതവും മൂന്നാംസമ്മാനം 10ലക്ഷം വീതവും നാലാംസമ്മാനം 5ലക്ഷം വീതവും 24പേർക്ക് വീതം.
അഞ്ചാംസമ്മാനം ഒരുലക്ഷം വീതം 108പേർക്ക്. 5,000 രൂപവീതം 32,400പേർക്കും 2,000 രൂപവീതം 60,480 പേർക്കും 1,000 രൂപവീതം 1,10,160പേർക്കും, 600 രൂപവീതം 2,72,160പേർക്കും 500രൂപവീതം 2,91,600പേർക്കും കിട്ടും. സമാശ്വാസസമ്മാനം ഒരുലക്ഷം രൂപവീതം 11പേർക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |