
തിരുവനന്തപുരം: പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റിന് അപേക്ഷിക്കാനുള്ള സാങ്കേതിക തടസം നീങ്ങി. വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക തകരാർ ഇന്നലെ ഉച്ചയോടെ പരിഹരിച്ചു. വൈകുന്നേരം മുതൽ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി.
ഒരാഴ്ചയായി നിലനിന്നിരുന്ന സാങ്കേതിക തകരാർ കാരണം അദ്ധ്യാപകർക്ക് വിശദാംശങ്ങൾ നൽകാൻ കഴിയാതിരുന്നത് രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കിയിരുന്നു. ഇക്കാര്യം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു.
സാങ്കേതിക തകരാർ പരിഹരിച്ചതോടെ വിദ്യാർത്ഥികളുടെ സമുദായം, കുടുംബത്തിന്റെ വാർഷിക വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ പോർട്ടലിൽ വാലിഡേറ്റ് ചെയ്യാൻ തുടങ്ങി. ഇതോടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസരം ഒരുങ്ങി. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾ സ്‌കോളർഷിപ്പിന് അർഹരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |