
കൊച്ചി: ഖനനം നിറുത്തിയ ക്വാറികളിൽ സുരക്ഷാവേലിയും അപകടമുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചില്ലെങ്കിൽ ഉടമയ്‌ക്കും കരാറുകാരനുമെതിരെ നിയമനടപടിയുണ്ടാകും. ഇതിനായി കേരള മൈനർ മിനറൽ കൺസഷൻ ചട്ടം ഭേദഗതി ചെയ്യാനുള്ള ശുപാർശ ഈ മാസം 11ന് സർക്കാരിന് സമർപ്പിച്ചതായി മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
മേയ് 28ന് പരസ്യചിത്രീകരണത്തിനെത്തിയ ഡൽഹി സ്വദേശിയായ മോഡൽ എറണാകുളം മുടക്കുഴ പെട്ടമലയിലെ പാറക്കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണിത്. കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ഉത്തരവു പ്രകാരമാണ് മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ റിപ്പോർട്ട് നൽകിയത്. പത്തടിപ്പാലം റെസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ റിപ്പോർട്ട് പരിഗണിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |