SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.50 AM IST

വയനാട് മണ്ണിടിച്ചിൽ ദുരന്തം: ആദ്യ ദൃശ്യം പുറത്ത്

manna

മേപ്പാടി: കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ പകർത്തിയതാണ്. തുരങ്കപാത പദ്ധതി പ്രദേശത്തെ സിമന്റ് പാളികൾ ഉൾപ്പെടെ തകർന്നുവീഴുന്നതും നിമിഷനേരം കൊണ്ട് മണ്ണും മരങ്ങളും കല്ലും കുത്തിയൊഴുകിയെത്തുന്നതും കാണാം. ഈ സമയം ജീവനുംകൊണ്ട് ഓടുന്ന തൊഴിലാളികളും ദൃശ്യങ്ങളിലുണ്ട്. ഇവരിൽ ചിലർക്ക് ജീവൻ നഷ്ടമായിരുന്നു.

ദൃശ്യം പകർത്തിയ ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂന്ന് തവണയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ടാമത്തെ മണ്ണിടിച്ചിലാണ് കൂടുതൽ വ്യാപ്തിയേറിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജൂലായ് ഏഴിന് രാവിലെ 11 മണിക്ക് നടന്ന ദുരന്തത്തിൽ എട്ടുപേർക്ക് ജീവൻ നഷ്ടമാവുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA