SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.46 AM IST

ആർ.കനകാംബരനും നൂറനാട് മോഹനും കാഞ്ചീരവം അവാ‌ർഡ്

kk

തിരുവനന്തപുരം: റേഡിയോ ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവം കലാവേദിയുടെ കഴിഞ്ഞ വർഷത്തെ പ്രക്ഷേപണശ്രീ അവാർഡ് ആകാശവാണി കോഴിക്കോട് നിലയത്തിലെ 'ഹലോ ഇഷ്ടഗാനം" അവതരിപ്പിച്ച അനൗൺസർ ആർ.കനകാംബരനും ശ്രവണശ്രീ അവാർഡ് നൂറനാട് മോഹനും നൽകുമെന്ന് കാഞ്ചീരവം ജനറൽ സെക്രട്ടറി കാഞ്ചിയോട് ജയൻ അറിയിച്ചു.

സംഗീത സംവിധായകൻ കെ.രാഘവന്റെ മകനാണ് ആർ.കനകാംബരൻ. എഴുത്തുകാരനും പ്രസാധകനുമായ നൂറനാട് മോഹന് റേഡിയോയ്ക്ക് നൽകിയ പ്രചാരം കാരണം 'റേഡിയോ മോഹൻ' എന്ന വിളിപ്പേര് വന്നിട്ടുണ്ട്. പുരസ്‌കാരങ്ങൾ 19ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ എം.എൻ.കാരശേരി വിതരണം ചെയ്യും. പ്രസിഡന്റ് കാട്ടാക്കട രവി അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA