
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീയാത്രക്കാർക്കും ട്രാൻസ്‌ജെൻഡേഴ്സിനും സൗജന്യ യാത്ര അനുവദിച്ച പദ്ധതിയിൽ രണ്ടാം ദിനമായ 16ന് അധികമായി യാത്ര ചെയ്തത് 4.25 ലക്ഷം സ്ത്രീകൾ. സമൂഹത്തിൽ നിന്നു വളരെ അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഗതാഗതി മന്ത്രി സി.പി ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
16ന് ഓർഡനറി ബസുകളിൽ 18.56 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 11.84 ലക്ഷം സ്ത്രീകളാണ്. 7.25 ലക്ഷം സ്ത്രീയാത്രക്കാരാണ് മുൻ ആഴ്ചയിൽ ഉണ്ടായിരുന്നത്. 4.25 ലക്ഷം യാത്രക്കാർ വർദ്ധിച്ചു. പദ്ധതി ആരംഭിച്ച 15ന് 9.53 ലക്ഷം സ്ത്രീകളാണ് സൗജന്യയാത്ര ചെയ്തത്. അന്നേദിവസം 17.01 ലക്ഷം പേരാണ് ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത്. സൗജന്യയാത്രയിൽ 17ന് 2.46 കോടി രൂപയുടെ വരുമാന നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്കുണ്ടായത്. ഈ തുക സർക്കാർ നൽകും.
മൊത്തം യാത്രക്കാരിലും വർദ്ധനയുണ്ടായി. 16 ന് 25.53 ലക്ഷം പേർ യാത്ര ചെയ്തു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 25.8 ശതമാനത്തിന്റെ വർദ്ധനയുണ്ട്. 16 ന് ഓർഡിനറി ബസുകളിലെ യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. യാത്രക്കാരിൽ മൂന്നിൽ രണ്ട് സ്ത്രീകളാണ്. 15 നെ അപേക്ഷിച്ച് 2.21 ലക്ഷം സ്ത്രീ യാത്രക്കാർ 16ന് അധികമായി യാത്ര ചെയ്തു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരം നഗരത്തിലെ രണ്ട് സിറ്റി ഫാസ്റ്റുകൾ ഓർഡിനറിയാക്കി മാറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |