തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കുമെന്ന നിർദ്ദേശത്തിൽ വ്യക്തത വരുത്തി മന്ത്രി എം. ലിജു. എല്ലാവരുടെയും ആധാർ പരിശോധിക്കണം എന്നതല്ല നിർദ്ദേശമെന്നും 23 വയസായില്ലെന്ന് സംശയം തോന്നുന്നവരുടെ ആധാറാണ് പരിശോധിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയാണെന്ന് തോന്നിയാൽ ആധാർ കാർഡ് ഉറപ്പായും പരിശോധിക്കണം. എന്നിട്ട് മാത്രമേ മദ്യം നൽകാവൂ. മാദ്ധ്യമങ്ങൾ തന്റെ പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും മന്ത്രി അറിയിച്ചു.
23 വയസാണ് സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കർശനമായി തന്നെ പാലിക്കണം. ഇത് പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിലടക്കം കണ്ടതെന്ന് ലിജു ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.
Kerala Minister M. Liju clarified that Aadhaar verification at bars is not for all patrons, but specifically for individuals suspected of being under the legal drinking age of 23. This measure aims to strictly enforce age restrictions and prevent underage alcohol consumption, citing concerns from incidents like the Nedumbassery accident. Bar licensees are responsible for ensuring compliance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |