SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.58 AM IST

ഡിവൈ.എസ്.പി നിയമന തട്ടിപ്പ് പരാതി അന്വേഷിക്കും

k

തിരുവനന്തപുരം:ഡിവൈ.എസ്.പി സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ മുൻ എസ്‌.എഫ്‌.ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്കോടെ നിയമന ശുപാർശ നൽകിയതിനെക്കുറിച്ചുള്ള പരാതി അന്വേഷിക്കാൻ എസ്.ഐ.ടിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. എറണാകുളം മഹാരാജാസ് കോളേജിലെ മുൻ എസ്.എഫ്.ഐ നേതാവ് കെ.ജെ.ജിതിന് ഡിവൈ.എസ്.പി റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നൽകിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറാണ് പരാതി നൽകിയത്. ആരോപണവിധേയനായ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജുവിന്റെ നേതൃത്വത്തിലാണ് നിയമനനീക്കം നടന്നതെന്നും പരാതിയിലുണ്ട്. ബികോമിന് ഗ്രേസ് മാർക്ക് ലഭിച്ചതുകൊണ്ടുമാത്രം പാസായ കെ.ജെ.ജിതിന്, പൊലീസ് കോണ്‍സ്റ്റബിൾ ടെസ്റ്റിൽ മെയിൻ ലിസ്റ്റിൽ പോലും ഇടംപിടിക്കാനായില്ല. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ധൃതിപിടിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ നിയമിക്കാൻ പി.എസ്.സി ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. 17,392പേരായിരുന്നു അപേക്ഷകർ. അപേക്ഷഅയക്കേണ്ട അവസാനതീയതി 2025സെപ്തംബർ 10ആയിരുന്നു. എഴുത്തുപരീക്ഷ 2025 ഡിസംബർ 31നും. കായികക്ഷമതാപരീക്ഷ മാർച്ച് 16നായിരുന്നു. 2026ഏപ്രിൽ 22ന് അഭിമുഖം നടത്തി മേയ് 6ന് അവസാനറാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിടുക്കത്തിലുളള നടപടികൾ സംശയകരമാണെന്നും നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ ഇയാൾക്ക് നേരിട്ട് ഡിവൈ.എസ് പിയായി നിയമനം നൽകുന്നത് ഗുരുതരചട്ടലംഘനവും കൃത്യവിലോപവുമാണെന്നും പരാതിയിലുണ്ട്. ഇന്ന് എസ്.ഐ.ടി യോഗം ചേർന്ന് അന്വേഷണസംഘത്തെ തീരുമാനിക്കും.

ഇടുക്കിസ്വദേശിയായ
എസ്.എഫ്.ഐ നേതാവ് ജിതിനുപുറമേ ഇടുക്കിയിലെ ജെ.സങ്കീർത്തനയെയും ഡിവൈ.എസ്‌പി നിയമത്തിന് പി.എസ്.സി ശുപാർശ ചെയ്തിരുന്നു. അന്വേഷണം പൂർത്തിയായശേഷം മാത്രമേ നിയമപ്രകാരമുള്ള പൊലീസ് പരിശീലനത്തിന് അനുമതി നൽകുകയുള്ളൂ. നിയമനം ചോദ്യംചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽഹർജിയെത്തിയിട്ടുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DYSP EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA