SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.59 AM IST

ഗുരുവായൂരപ്പന്റെ നാമത്തിലോ ഈ ബ്ലേഡ് പണി!

aa

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പത്തൂർ, ഗുരുവായൂർ ഓഡിറ്റോറിയങ്ങളുടെ വാടക ഇരട്ടിയാക്കിയതിനെ വിമർശിച്ച് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പന്തളം സുധാകരൻ. കൃഷ്ണാ,ഗുരുവായൂരപ്പാ,അങ്ങയുടെ നാമത്തിൽ ഈ ബ്ലേഡ് പണി വേണമായിരുന്നോ എന്നാണ് സുധാകരന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിലുള്ളത്. കലാകാരന്മാർക്കു അരങ്ങേറ്റം നടത്താനുള്ള വേദികളിൽ വാടക ഇരട്ടിയാക്കിയത് ഇരുട്ടടിയാണ്. ഗുരുവായൂർ ഭക്തനായ കെ. മുരളീധരൻ മന്ത്രി ആയിരിക്കുമ്പോഴാണ് വാടക കൂട്ടിയത്. നൃത്ത മണ്ഡപങ്ങൾ സമര മണ്ഡപങ്ങളാക്കാൻ ഗുരുവായൂരപ്പൻ കൂട്ടുനിൽക്കില്ലെന്നും കുറിപ്പിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PANDALAM SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA