SignIn
Kerala Kaumudi Online
Wednesday, 04 November 2026 4.00 AM IST

വിവരാവകാശം: അധിക ഫീസ് ഈടാക്കാനാവില്ല

aa

കൊച്ചി: വിവരാവകാശ നിയമപ്രകാരം രജിസ്ട്രേഷൻ വകുപ്പിൽ നൽകുന്ന അപേക്ഷകൾക്ക് ഉയർന്ന ഫീസ് ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമപ്രകാരമുള്ള ഫീസ് മാത്രം ഈടാക്കിയാൽ മതിയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പാലക്കാട് സ്വദേശി ടോണി തോമസ് അഗളി സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയപ്പോൾ രജിസ്ട്രേഷൻ ചട്ടപ്രകാരം ഉയർന്ന ഫീസ് ആവശ്യപ്പെട്ടതാണ് കേസിന് ആധാരം. ഇതിനെതിരെ അപേക്ഷകൻ നൽകിയ ഹർജിയിൽ സിംഗിൾ ബെ‍ഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ രജിസ്ട്രേഷൻ വകുപ്പിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറും പാലക്കാട് ജില്ലാ രജിസ്ട്രാർ ജനറലും നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA