SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.58 AM IST

സെൻസസ് : ജാതിതിരിച്ച് കണക്കെടുക്കാൻ പ്രത്യേക കോളം വേണം

aa

തിരുവനന്തപുരം : ദേശീയ സെൻസസ് രണ്ടാം ഘട്ട ചോദ്യാവലിയിൽ ജാതി തിരിച്ച് കണക്കെടുക്കാൻ പ്രത്യേക കോളം ഏർപ്പെടുത്തണമെന്ന് കേരള വണിക വൈശ്യ സംഘം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.40 ഇന ചോദ്യാവലിയിൽ പിന്നോക്ക വിഭാഗങ്ങളിലെ വിവിധ സമുദായങ്ങളുടെ ജാതി തിരിച്ച് കണക്കെടുക്കുന്നതിനുള്ള യാതോരു നടപടിയും കൈക്കൊണ്ടില്ല.അതിനാൽ തിരുത്താൻ നടപടി സ്വീകരിക്കണമെന്നും ഇതിനായി കേന്ദ്രത്തിൽ സമ്മർദ്ധം ചെലുത്താൻ സർക്കാർ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ,​ എം. രാമചന്ദ്രൻ ചെട്ടിയാർ,​എം.മോഹനൻ,​ എ.മണികണ്ഠൻ,​ എം.ജി മഞ്ചേഷ്,​ എൻ. ശ്രീരംഗൻ,​ വാകയിൽ വിജയൻ,​ എ.എസ് രാജമ്മാൾ,​ആർ.ഭസ്മകുമാർ,​എസ്.ബിജുകുമാർ,​പ്രൊഫ.എ.ഗോപാലകൃഷ്ണൻ,​ പി.ടി.മധുസുധനനൻ,​കെ.ബി മോഹനൻ,​എൽ. രത്നമ്മാൾ,​ പി.പ്രശാന്ത്,​ എൻ. സുന്ദരം എന്നിവ‌ർ സംസാരിച്ചു. പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CENSUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA