
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിക്ക് ഡൽഹിയിലുണ്ടായിരുന്ന കനത്ത സുരക്ഷാ സന്നാഹം പിൻവലിച്ചു. ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിയായിരുന്ന മിൻഹാജ് അലത്തിന്റേതാണ് ഉത്തരവ്. ഡൽഹി കേരള ഹൗസിലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരുന്നവരെ കേരളത്തിൽ സ്ഥിരമായ പൊലീസ് ജോലികൾക്ക് നിയോഗിക്കും. സംസ്ഥാന പൊലീസ് മേധാവി ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ മാവോയിസ്റ്റ് ഭീഷണിയുണ്ടായപ്പോഴാണ് 2019മുതൽ നാല് കമാൻഡോകളടക്കം ഇരുപതംഗ സംഘത്തെ ഡൽഹിയിൽ നിയോഗിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |