SignIn
Kerala Kaumudi Online
Monday, 25 May 2026 11.58 PM IST

കെഎസ്ആർടിസി-സ്വകാര്യ ബസുകളിൽ കാർ ഇടിച്ചുകയറി അപകടം; രണ്ട് പേർക്ക് പരിക്ക്

accident

ആലപ്പുഴ: ചെങ്ങന്നൂരിൽ കല്ലിശേരി ജംഗ്‌ഷന് സമീപം കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം. കെഎസ്ആർടിസി ബസിലും സ്വകാര്യബസിലും ഇടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

ഇന്ന് രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂർ ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസിലേക്ക് എതിർദിശയിൽ നിന്ന് വന്ന കാർ ആദ്യം ഇടിക്കുകയായിരുന്നു. കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിനുകുറുകെ തെന്നി മാറിയാണ് പിന്നാലെ വന്ന സ്വകാര്യ ബസിൽ ഇടിച്ചത്. അപകടമുണ്ടായ എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA