SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

ജില്ലകളിൽ പൊതുജന സഹകരണത്തോടെ 5000 വീതം ക്യാമറ

cctv-camera

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ജനങ്ങളുടെ സഹകരണത്തോടെ 5000 ക്യാമറകൾ വീതം സ്ഥാപിക്കാൻ പൊലീസ്. വ്യാപാരികളുമായടക്കം സഹകരിച്ചാവും പദ്ധതി നടപ്പാക്കുക. തൂഫാൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് പദ്ധതി. ലഹരി മാഫിയ, ഗുണ്ടകൾ, സാമൂഹ്യവിരുദ്ധർ എന്നിവരെ കണ്ടെത്താനാണിത്. ക്യാമറകൾ കുറ്റകൃത്യങ്ങൾ തടയാനും പ്രതികളെ പിടികൂടാനും സഹായകമാകും. വീടുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ആശുപത്രികൾ, പെട്രോൾപമ്പ്, സ്കൂളുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിലാണ് സി.സി ടിവി ക്യാമറകൾ സ്ഥാപിക്കുക. പൊതുജനങ്ങൾക്കും പൊലീസിനും സഹായകമാകുന്ന രീതിയിൽ ക്യാമറകളിൽ ഒരെണ്ണം റോഡിലേക്ക് കാണുന്ന രീതിയിൽ സ്ഥാപിക്കാനാണ് നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CCTV CAMERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA