
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ യുവാവിനെ തിരുവനന്തപുരത്തു നിന്ന് പിടികൂടി. തിരുവനന്തപുരം പേരയം തലിക്കുന്നതല പരികത്ത് വീട്ടിൽ മിഥുൻ കൃഷ്ണദാസാണ് (22) പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് ഹോസ്റ്റലിനുള്ളിൽ കടന്ന യുവാവ് ഒരു രാത്രി മുഴുവൻ കഴിഞ്ഞിരുന്നു. കലാമണ്ഡലത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ മുറിയിലാണ് യുവാവ് ഉണ്ടായിരുന്നതെന്നും വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |