SignIn
Kerala Kaumudi Online
Thursday, 05 November 2026 3.12 PM IST

വിവാദ ഹെലികോപ്റ്റർ യാത്ര: മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം

READ ENGLISH VERSION

cm-vd-satheesan
മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: വിവാദമായ ചാർട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി ഡിജിപിയുടെ സത്യവാങ്മൂലം. ചിപ്സൺ കമ്പനി ചാർട്ടേഡ് വിമാനം നൽകിയത് സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് ലോകായുക്തയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിജിപി വ്യക്തമാക്കി. പൊതുപ്രവർത്തകനായ കെ എം ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് ഡിജിപിയുടെ വെളിപ്പെടുത്തൽ.

സംഭവത്തിൽ അഴിമതി നടന്നിട്ടില്ലെന്നും സർക്കാരിന് സാമ്പത്തിക നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വാദത്തിന് വിരുദ്ധമായ സത്യവാങ്മൂലമാണ് ഡിജിപി സമർപ്പിച്ചിരിക്കുന്നത്. നിലമ്പൂരിലുണ്ടായ പ്രളയത്തിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ അടിയന്തര യാത്രയ്ക്കായി ചിപ്‌സൺ കമ്പനിയുടെ ചാർട്ടേഡ് വിമാനം ലഭ്യമാക്കിയത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്ന് ഡിജിപി വിശദീകരിച്ചു. പരാതിക്കാരന്റെ ആരോപണങ്ങൾ വ്യാജമാണെന്നും പരാതി തള്ളണമെന്നും ഡിജിപി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

സംഭവം വിവാദമായതിന് പിന്നാലെ യാത്രയുടെ പൂർണ ചെലവുകൾ വഹിച്ചത് ഒരു സ്‌പോൺസർ ആണെന്നായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യാത്ര സർക്കാരിന്റെ ആവശ്യത്തിനായിരുന്നുവെന്നും അതിനാൽ സ്‌പോൺസറെ വെളിപ്പെടുത്തേണ്ട ബാധ്യതയില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു.

സൗജന്യ വിമാനയാത്ര വിവാദത്തിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ് നേരത്തെ അയച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് നടപടി. കേസിൽ സർക്കാരിനെ കക്ഷി ചേർക്കണമെന്ന് ഹർജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിമാനയാത്ര അഴിമതിയാണെന്ന് ആരോപിച്ചായിരുന്നു ഹർജി. 2027 ജനുവരി 12 നാണ് ഇനി ഹർജി പരിഗണിക്കുക.

English Summary

The DGP’s affidavit to the Lokayukta contradicts Chief Minister V.D. Satheesan’s claim regarding the controversial chartered flight. It states that Chipson Company provided the aircraft on the government’s instructions, in response to a complaint filed by public activist K.M. Shahjahan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM VD SATHEESAN, VD SATHEESAN HELICOPTER CONTROVERSY, CHIPSON COMPANY CHARTERED FLIGHT, DGP AFFIDAVIT, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA