SignIn
Kerala Kaumudi Online
Thursday, 05 November 2026 1.29 PM IST

ബാർ ലൈസൻസ് നൽകുന്നത് വിലക്കി സർക്കുലർ വന്നേക്കും

b

തിരുവനന്തപുരം: പുതിയ മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനും വിലക്കേർപ്പെടുത്തി സർക്കുലർ ഇറക്കാൻ മന്ത്രിസഭായോഗത്തിൽ ധാരണ. എക്‌സൈസ് മന്ത്രി വിലക്കിയിട്ടും ഉദ്യോഗസ്ഥ തലത്തിൽ ലൈസൻസ് അനുവദിച്ച സാഹചര്യത്തിലാണിത്. മന്ത്രി അറിയാതെ വീര്യം കൂടിയ വൈനിന് വിൽപനാനുമതിയും നൽകിയിരുന്നു.

സർക്കാരിന്റെ മദ്യനയം എത്രയും വേഗം നടപ്പാക്കാനും ധാരണയായി. ബാർ ലൈസൻസ് നൽകാനും പുതുക്കാനും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്കുള്ള അധികാരം എടുത്തുകളയാൻചട്ടഭേദഗതി കൊണ്ടുവന്നേക്കും. മുൻസർക്കാരിന്റെ കാലത്ത് നൽകിയതാണീ അധികാരം. അത് ദുരുപയോഗം ചെയ്യുന്നതാണ് വിവാദത്തിനിടയാക്കിയതെന്ന് എക്സൈസ് മന്ത്രി എം. ലിജു വിശദീകരിച്ചു. സർക്കാരുമായി ആലോചിക്കാതെ ഇത്തരം അധികാരങ്ങൾ പ്രയോഗിക്കുന്നതിൽ ദുരൂഹതയുണ്ട്.

എക്സൈസ് മന്ത്രി കർശന നിർദേശം നൽകിയിട്ടും എറണാകുളത്തും കോട്ടയത്തുമുള്ള മൂന്നു മദ്യശാലകൾക്ക് ബാർ ലൈസൻസ് അനുവദിച്ചിരുന്നു. ഇതിലെ അതൃപ്തി മന്ത്രി പരസ്യമാക്കുകയും ചെയ്തു. ഇപ്പോൾ നൽകിയ ലൈസൻസ് റദ്ദാക്കാനാവുമോയെന്ന് നിയമോപദേശം തേടിയിട്ടുണ്ടെന്ന് ലിജു അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAR LICENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA