SignIn
Kerala Kaumudi Online
Monday, 02 November 2026 2.12 AM IST

കിഫ്ബി ഭൂമിക്കൊള്ളയ്ക്ക് സഹ.ബാങ്കുകളെ മറയാക്കി, സെന്റിന് അര ലക്ഷം പോലുമില്ലാത്ത കല്ലുവെട്ടു കുഴിക്ക് നൽകിയത് 2.49 ലക്ഷം

land

തിരുവനന്തപുരം: കൊള്ള വിലയ്ക്ക് കണ്ണൂരിലെ കല്ലുവെട്ടു കുഴി വാങ്ങിക്കൂട്ടാൻ സഹകരണ ബാങ്കുകളെയും സംഘങ്ങളെയും കിഫ്ബി മറയാക്കിയെന്ന് സർക്കാരിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വാങ്ങിയ ആയിരം ഏക്കറിൽ പകുതിയോളവും സഹകരണ ബാങ്കുകളിൽ നിന്നും സംഘങ്ങളിൽ നിന്നുമാണ്. കണ്ണൂരിലെ അഞ്ച് സഹകരണ ബാങ്കുകളുടെ വിവിധ ശാഖകളും കർഷക സഹകരണ സംഘങ്ങളുമടക്കം തട്ടിപ്പിലുണ്ട്. കിഫ്ബിയിൽ നിന്ന് സർക്കാർ ശേഖരിച്ച രേഖകൾ വിജിലൻസിന് കൈമാറി.

ഏക്കറിന് 2.49 കോടിക്കായിരുന്നു ഭൂമിയെടുപ്പ്. 10 മീറ്റർ വരെ ആഴത്തിൽ ഖനനം നടന്ന ഭൂമിയാണ് വാങ്ങിയത്. ബാക്കി സ്ഥലം ഖനന ശേഷം വേസ്റ്റും ചെളിയും കൊണ്ട് നിറച്ചതും.സെന്റിന് 50,000 രൂപ പോലും വിലയില്ലാത്ത ഭൂമി രണ്ടര ലക്ഷം നൽകി ഏറ്റെടുത്തു. ബാങ്കുകളുടെ അക്കൗണ്ടുകളിലേക്കാണ് നഷ്ടപരിഹാരത്തുക നൽകിയത്. ബാങ്കുകളെ മറയാക്കിയുള്ള വൻ റിയൽ എസ്റ്രേറ്റ് ഇടപാടാണ് നടന്നതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ ഇടപാടുകളടക്കം വിശദമായി പരിശോധിക്കാൻ ആഭ്യന്തര വകുപ്പ് അഡി. ചീഫ്സെക്രട്ടറി മിൻഹാജ്അലം വിജിലൻസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

കണ്ണൂരിലെ കൂടാലി, പട്ടന്നൂർ അടക്കമുള്ള സ്ഥലങ്ങളിലാണ് ഭൂമിയേറ്റെടുത്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ മൂന്നു കിലോമീറ്ററടുത്ത് കുറച്ച് ഭൂമിയേറ്റെടുത്തെങ്കിലും, ശേഷിച്ചവ അകലെയാണ്.

9% പലിശയ്ക്ക്

വായ്പയെടുത്തു

ഹഡ്കോയിൽ നിന്ന് 9% പലിശയ്ക്ക് വായ്പയെടുത്താണ് കിഫ്ബി സഹ.സംഘങ്ങളിൽ നിന്ന് ഭൂമി വാങ്ങിക്കൂട്ടിയത്.

1000 കോടിക്ക് വാങ്ങിയ ഭൂമിയിൽ 6 വർഷമായി ഒന്നും നടന്നില്ല. വർഷം തോറും 12 ശതമാനം പലിശ നൽകണം.

12710കോടി

കണ്ണൂരിൽ 4896ഏക്കറും പാലക്കാട് 470ഏക്കറും വാങ്ങാൻ നിശ്ചയിച്ച തുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIFBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA