SignIn
Kerala Kaumudi Online
Monday, 02 November 2026 3.11 AM IST

പി.എസ്.സി ഖാദി ബോർഡ് പരീക്ഷാക്രമക്കേട്: മു​ൻ​ചെ​യ​ർ​മാൻ സ​ക്കീ​ർ ​ ​പ്ര​തി

READ ENGLISH VERSION

sakeer
എം.കെ. സക്കീർ

തിരുവനന്തപുരം: പി.എസ്.സിയുടെ ഖാദി ബോർഡ് പരീക്ഷാക്രമക്കേടിൽ മുൻ ചെയർമാൻ എം.കെ. സക്കീറിനെ പ്രതിചേർത്തു. ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റിലാണ് ക്രമക്കേട് നടന്നത്. പി.എസ്‍.സി ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയെ നിയമിക്കാൻ യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തിയെന്നാണ് ആരോപണം. സക്കീറിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ഉടൻ നോട്ടീസ് നൽകും.

2016 മുതൽ 2022 ഒക്ടോബർ വരെയായിരുന്നു സക്കീർ പി.എസ്‍.സി ചെയർമാനായിരുന്നത്. അപ്പോഴാണ് ക്രമക്കേടുണ്ടായ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് ഇൻസ്പെക്ടർ പരീക്ഷകൾ നടന്നത്. 2019 ലായിരുന്നു ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ പരീക്ഷ. 2020ൽ റാങ്ക് പട്ടിക വന്നു.

2020ലായിരുന്നു ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷ. 2022ൽ റാങ്ക് ലിസ്റ്റ് വന്നു. ആദ്യ കെ.എ.എസ് പരീക്ഷയിലെടക്കം സക്കീർ സി.പി.എമ്മിനായി ഇടപെട്ടെന്ന് നേരത്തെ ചോദ്യം ചെയ്ത അംഗങ്ങൾ മൊഴി നൽകി. സി.പി.എം ബന്ധമുള്ളയാളാണ് സക്കീർ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പൊന്നാനിയിലെ സ്ഥാനാർത്ഥിയായിരുന്നു.

 പി.എസ്.സി സെക്രട്ടറിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
പരീക്ഷാക്രമക്കേടിൽ പി.എസ്.സി സെക്രട്ടറി സാജു ജോർജിന്റെ മൊഴി ഇന്ന് വീണ്ടും എസ്.ഐ.ടി രേഖപ്പെടുത്തും. ഉച്ചയ്‌ക്ക് രണ്ടിന് ഹാജരാകാൻ കത്ത് നൽകി. കഴിഞ്ഞ ദിവസം നാലുമണിക്കൂർ ചോദ്യം ചെയ്തിപുന്നു. രീക്ഷകളിലെ നടപടിക്രമങ്ങപൾ മാത്രമാണ് അന്ന് ചോദിച്ചത്. സാജു ജോർജിനെ ചോദ്യം ചെയ്ത ശേഷമേ പരീക്ഷ കൺട്രോൾ ബിനി കെ. എബ്രഹാമിനെ എസ്.ഐ.ടി വിളിപ്പിക്കൂ. തുടർന്ന് മുഴുവൻ പി.എസ്.സി അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA