SignIn
Kerala Kaumudi Online
Monday, 15 June 2026 1.11 AM IST

'ലവ് യു ടു മൂൺ ആൻഡ് ബാക്ക്' എന്നെഴുതിയ കപ്പുമായി മുഖ്യമന്ത്രി സമരവേദിയിൽ,​ അതിജീവിതയ്ക്ക് ഐക്യദാർഢ്യം

READ ENGLISH VERSION
cm-

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിനെതിരെ എൽ.ഡി.എഫ് നടത്തിയ സത്യഗ്രഹ സമരത്തിന്റെ വേദിയിലാണ് ലവ് യു ടൂ മൂൺ ആൻഡ് ബാക്ക് എന്നെഴുതിയ കപ്പ് മുഖ്യമന്ത്രി ഉപയോഗിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ അതിജീവിത ഈ വാക്കുകൾ ഉപയോഗിച്ചിരുന്നു.

രാഹുലിനെതിരെ പീഡനാരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ആദ്യം പരാതി നൽകിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത്. അയാൾ ഇരുട്ടിൽ ചെയ്ത പ്രവൃത്തികൾ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിതയുടെ കുറിപ്പിലുണ്ട്.

അതിജീവിതയുടെ കുറിപ്പ്

'പ്രിയപ്പെട്ട ദൈവമേ,സഹിച്ച എല്ലാ വേദനകൾക്കും,വിധിയെഴുത്തുകൾക്കും,വഞ്ചനകൾക്കും നടുവിലും,സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി.ഇരുട്ടിൽ ചെയ്ത തെറ്റുകളും ലോകം കേൾക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു,ശരീരം മുറിവേറ്റ് വേദനിച്ചപ്പോൾ ഞങ്ങളെ ചേർത്തുപിടിച്ചു,ചോരക്കുഞ്ഞുങ്ങളെ ഞങ്ങളിൽ നിന്നും ബലമായി പറിച്ചെടുത്തു,സ്വർഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും,തെറ്റായ ഒരാളെ വിശ്വസിച്ചതിനും കുഞ്ഞിന്റെ അച്ഛനാകാൻ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കൾ ഞങ്ങളോട് ക്ഷമിക്കട്ടേ.

'ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നിത്യശാന്തി ലഭിക്കട്ടേ,ക്രൂരതകളിൽ നിന്നും ഭീതിയിൽ നിന്നും മോചിതരായി,ഞങ്ങളെ സംരക്ഷിക്കാൻ പറ്റാത്ത ഈ ലോകത്തിൽ നിന്നും മോചിതരായി,ഞങ്ങളുടെ കുഞ്ഞുമക്കളേ,ഈ കണ്ണീർ സ്വർഗത്തിൽ എത്തുന്നുവെങ്കിൽ അത് നിങ്ങളോടിത് പറയും,നിന്റെ അമ്മ നിന്നെ മറന്നിട്ടില്ല.നിന്റെ ജീവിതം വിലയുള്ളതായിരുന്നു.നിന്റെ ആത്മാവ് വിലയുള്ളതാണ്,നമ്മൾ വീണ്ടും കണ്ടുമുട്ടുന്നതുവരെ നിങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കും.കുഞ്ഞാറ്റാ...അമ്മയ്ക്ക് നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടമാണ്'.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, CM, RAHUL MAMKOOTTATHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA