SignIn
Kerala Kaumudi Online
Sunday, 27 September 2026 1.09 AM IST

മദ്യപാനത്തിനിടെ തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു

antony

ആലപ്പുഴ: യുവാക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ഇവരിലൊരാൾ കുത്തേറ്റ് മരിച്ചു. വടശേരി മാപ്പിളപ്പറമ്പിൽ ജോസഫ് വർഗീസ്- മേഴ്സി ദമ്പതികളുടെ മകൻ ആന്റണി വർഗീസ് (ഉണ്ണി, 33) ആണ് മരിച്ചത്. സഖറിയാ ബസാർ സ്വദേശി അഫ്സലിനെ (അപ്പു, 41) ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ പുലർച്ചെ 5 മണിയോടെ വടശേരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കുത്തുകളേറ്റ നിലയിൽ ആന്റണി വർഗീസിനെ നാട്ടുകാരിൽ ചിലരാണ് കണ്ടത്. തീരെ അവശനിലയിലായിരുന്ന ഇയാൾ കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം നൽകിയശേഷം നാട്ടുകാർ ആലപ്പുഴ ഫയർഫോഴ്സിനെ വരുത്തി ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച രാത്രി ചുങ്കം പാലത്തിന് സമീപമിരുന്ന് ആന്റണിയും അഫ്​സലും മദ്യപിച്ചുവെന്നാണ്​ വിവരം. ഇതിനി​ടെയുണ്ടായ തർക്കത്തിനിടെ ​ ആന്റണി കല്ലെടുത്ത്​ അഫ്​സലിനെ എറിഞ്ഞു. പ്രകോപിതനായ അഫ്​സൽ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. അവിവാഹിതനാണ് ആന്റണി വർഗീസ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പഴവങ്ങാടിപള്ളി സെമിത്തേരിയിൽ. സഹോദരൻ: ജോസഫ് വർഗീസ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA