
ന്യൂഡൽഹി: മുൻ പശ്ചിമബംഗാൾ ഗവർണറും കേരളാ കേഡർ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സി.വി. ആനന്ദ ബോസിന് ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ തുടരാൻ തീരുമാനം. ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, എൻ.സി.പി നേതാവ് ശരത് പവാർ എന്നിവരുടെ ഇസഡ് പ്ളസ് സുരക്ഷ പിൻവലിക്കും. ഡൽഹിയിൽ നടന്ന ആഭ്യന്തര വകുപ്പിന്റെ അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ ഡൽഹിയിൽ താമസിക്കുന്ന ആനന്ദ ബോസിന്റെ സുരക്ഷ ഡൽഹി പൊലീസ് ഏറ്റെടുക്കും. ഇതുവരെ സി.ആർ.പി.എഫിനായിരുന്നു ചുമതല. ബംഗാൾ ഗവർണർ പദവിയിലിരുന്ന സമയത്ത് നിരന്തരം വധഭീഷണി ഉയർന്നതിനാൽ ഏർപ്പെടുത്തിയ സുരക്ഷയാണ് തുടരുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |