
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാത്തതിൽ വിശദീകരണം നൽകാൻ പിന്നാക്ക വികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഇന്ന് നേരിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. തീരുമാനമെടുക്കാൻ സർക്കാർ രണ്ടാഴ്ച കൂടി ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് എ. ബദറുദ്ദീൻ അനുവദിച്ചില്ല. കോടതി നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച ഉണ്ടായതായും വിമർശിച്ചു.
കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഉപഹർജിയാണ് കോടതിയിലുള്ളത്. ഇക്കാര്യത്തിൽ സെപ്തംബർ 10നകം തീരുമാനമെടുക്കാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിൽ വീഴ്ച ഉണ്ടായെന്നാണ് വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |