SignIn
Kerala Kaumudi Online
Saturday, 07 November 2026 5.15 PM IST

കൊച്ചിയിൽ സിജെപിയുടെ പ്രതിഷേധ പരിപാടി ആരംഭിച്ചു; നേതൃത്വം നൽകാൻ അഭിജീത് ദീപ്‌കെയും പ്രകാശ് രാജും

READ ENGLISH VERSION
cjp-protest
കൊച്ചിയിലെ സിജെപി പ്രതിഷേധം

കൊച്ചി: എസ്‌‌‌ഐആർ ക്രമക്കേടിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി കൊച്ചിയിൽ ആരംഭിച്ചു. 'ജന്തർ മന്ദർ @ കൊച്ചി' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ, ആക്ടിവിസ്റ്റും നടനുമായ പ്രകാശ് രാജ് എന്നിവർ കൊച്ചിയിലെത്തി.

രാജേന്ദ്ര മൈതാനിയിലാണ് പ്രതിഷേധ പരിപാടി നടക്കുന്നത്. മറൈൻ ഡ്രൈവിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേയ്ക്ക് പ്രതിഷേധ ജാഥയും സംഘടിപ്പിച്ചിരുന്നു. ഇടത് സഹയാത്രികൻ സെബാസ്റ്റ്യൻ പോളും മുതിർന്ന മാദ്ധ്യമപ്രവർത്തകരും വേദിയിലുണ്ട്. ചലച്ചിത്ര താരങ്ങളും പ്രതിഷേധ മുഖത്തുണ്ട്.

'ജനാധിപത്യം സംരക്ഷിക്കുക, എസ്ഐആർ റദ്ദാക്കുക' എന്ന കുറിപ്പോടെയാണ് കൊച്ചിയിൽ പ്രതിഷേധിക്കുന്ന വിവരം സിജെപി എക്സ് പേജിലൂടെ പങ്കുവച്ചത്. ദീപ്കെയെക്കൂടാതെ സിജെപി സൗത്ത് സോൺ നേതാവ് വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.


English Summary

Cockroach Janta Party (CJP) protests began in Kochi, demanding Chief Election Commissioner Gyanesh Kumar's resignation over alleged SIR irregularities. The 'Jantar Mantar @ Kochi' demonstration at Rajendra Maidan was attended by CJP founder Abhijit Deepke, actor Prakash Raj, and other prominent personalities. Participants called to "Save Democracy" and "Cancel SIR."

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, CJP AT KOCHI, CJP KOCHI PROTEST, JANTAR MANTAR AT KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA