SignIn
Kerala Kaumudi Online
Saturday, 06 June 2026 8.03 PM IST

ആ നടനെതിരെ ലൈംഗിക പീഡന പരാതി നൽകിയത് 2018ൽ,​ അമ്മ ഒരു നടപടിയും എടുത്തില്ല,​ താൻ സിനിമയ്ക്ക് പുറത്തായെന്ന് ദിവ്യ ഗോപിനാഥ്

READ ENGLISH VERSION
d

തിരുവനന്തപുരം : നടൻ അലൻസിയർക്കെതിരെ നൽകിയ പരാതിയിൽ താരസംഘടനയായ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് നടി ദിവ്യ ഗോപിനാഥ് പറഞ്ഞു,​ ആഭാസം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അലൻസിയർ മോശമായി പെരുമാറിയത്. തുടർന്ന് 2018ൽ പരാതി നൽകി. വീണ്ടും ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി ലഭിച്ചതെന്നും ദിവ്യ വ്യക്തമാക്കി. പരാതി നൽകിയിട്ട് അമ്മ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെന്നും ദിവ്യ വെളിപ്പെടുത്തി.

തൊഴിലിടത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ അമ്മ തയ്യാറാകണം,​ ആറുവർഷത്തിനിപ്പുറം പരാതിക്കാരിായ തനിക്ക് സിനിമയിലെ അവസരം കുറഞ്ഞു. പക്ഷേ അലൻസിയർക്ക് പ്രത്യേകിച്ച് നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്നും ഇൻഡസ്ട്രിയിൽ സജീവമായി നിലനിൽക്കുകയാണെന്നും ദിവ്യ ഗോപിനാഥ് ചൂണ്ടിക്കാട്ടി. അന്ന് അമ്മ നടത്തിയ വിട്ടുവീഴ്‌ചയാണ് സംസ്ഥാന അവാർഡ് വേദിയിൽ പോലും സ്ത്രീവിരുദ്ധമായി സംസാരിക്കാൻ അലൻസിയർക്ക് ധൈര്യം നൽകിയതെന്നും ദിവ്യ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്ത്,​ നടൻമാരായ സിദ്ധിഖ്,​ മുകേഷ്,​ റിയാസ് ഖാൻ എന്നിവർക്കെതിരെ വനിതാ ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ആരോപണത്തെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനവും സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനവും രാജി വച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DIVYA GOPINATH, ALANCIER, HEMA COMMITTEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA