SignIn
Kerala Kaumudi Online
Friday, 29 May 2026 11.59 PM IST

മൂന്നേകാൽ മണിക്കൂർ കൊണ്ട് കണ്ണൂരിലെത്താം ; അതിവേഗ റെയിലിൽ രണ്ടാഴ്ചയ്ക്കകം തീരുമാനം

e-sreeedharn-

തി​രു​വ​ന​ന്ത​പു​രം​:​ ​റ​ദ്ദാ​ക്കി​യ​ ​സി​ൽ​വ​ർ​ലൈ​നി​ന് ​പ​ക​രം​ ​ അ​തി​വേ​ഗ​റെ​യി​ൽ​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​നീ​ക്കം​ ​സ​ജീ​വ​മാ​ക്കി​ ​സ​ർ​ക്കാ​ർ.​ ​ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​നെ​ ​ക​ണ്ട​ മെട്രോമാൻ ​ശ്രീ​ധ​ര​ൻ​ ​തി​രു​വ​ന​ന്ത​പു​രം​-​ക​ണ്ണൂ​ർ​ ​പാ​ത​യു​ടെ​ ​പ​ദ്ധ​തി​രേ​ഖ​ ​കൈ​മാ​റി.


കേ​ന്ദ്ര​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​അ​ശ്വി​നി​വൈ​ഷ്‌​ണ​വി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ത​യ്യാ​റാ​ക്കി​യ​താ​ണി​ത്.​ ​കേ​ന്ദ്ര​ത്തി​ന് ​താ​ത്പ​ര്യ​മു​ള്ള​ ​പ​ദ്ധ​തി​യാ​യ​തി​നാ​ൽ​ ​സം​സ്ഥാ​ന​സ​ർ​ക്കാ​ർ​ ​ശ്രീ​ധ​ര​ന്റെ​ ​പ​ദ്ധ​തി​യു​മാ​യി​ ​സ​ഹ​ക​രി​ക്കും.​ ​ഒ​രു​മി​ച്ച് ​നീ​ങ്ങാ​മെ​ന്നും​ 15​ദി​വ​സ​ത്തി​ന​കം​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്ത് ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും​ ​ശ്രീ​ധ​ര​നോ​ട് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​കേ​ന്ദ്രാ​നു​മ​തി​യോ​ടെ​ 5​വ​ർ​ഷം​കൊ​ണ്ട് ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​ണ് ​ശ്രീ​ധ​ര​ന്റെ​ ​ഉ​റ​പ്പ്.​ ​ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ മൂന്ന് മണിക്കൂർ 15 മിനിറ്റ് കൊണ്ട് പിന്നിടാൻ സാധിക്കുന്ന ബദൽപാതയാണ് ഇ.ശ്രീധരൻ മുന്നോട്ടുവയ്ക്കുന്നത്. നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗർഭ പാതയായും നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്ററാണ് പരമാവധി വേഗം. 86,000 കോടി മുതൽ ലക്ഷം കോടി വരെയാണ് നിർമാണചെലവ്.


ഭൂ​ഗ​ർ​ഭ​പാ​ത​യ്ക്ക​ല്ലാ​തെ​ ​ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ല്ലാ​ത്ത​തി​നാ​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​എ​തി​ർ​പ്പു​ണ്ടാ​വി​ല്ല.​ ​എ​ലി​വേ​റ്റ​‌​ഡ് ​പാ​ത​യ്ക്ക് 20​മീ​റ്റ​ർ​ ​വീ​തി​യി​ൽ​ ​ഭൂ​മി​ ​മ​തി​യാ​വും.​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ൽ​ ​ഭൂ​മി​ ​ഉ​ട​മ​യ്ക്ക് ​തി​രി​കെ​ ​ന​ൽ​കും.​ ​ ക​ണ്ണൂ​ർ​ ​വ​രെ​യാ​ണ് ​പ​ദ്ധ​തി​രേ​ഖ,​ ​എ​ങ്കി​ലും​ ​അ​ടു​ത്ത​ഘ​ട്ട​ങ്ങ​ളി​ൽ​ ​ക​ണ്ണൂ​രി​ൽ​നി​ന്ന് ​മം​ഗ​ളൂ​രു​വി​ലേ​ക്കും​ ​കോ​ഴി​ക്കോ​ട്ട് ​നി​ന്ന് ​ക​ൽ​പ്പ​റ്റ​യി​ലേ​ക്കും​ ​പ​ട്ടാ​മ്പി​യി​ൽ​ ​നി​ന്ന് ​പാ​ല​ക്കാ​ട്ടേ​ക്കും​ ​തൃ​ശൂ​രി​ൽ​ ​നി​ന്ന് ​പാ​ല​ക്കാ​ട്ടേ​ക്കും​ ​ഗു​രു​വാ​യൂ​രി​ലേ​ക്കും​ ​പാ​ത​ ​നീ​ട്ടാ​മെ​ന്ന് ​ശ്രീ​ധ​ര​ൻ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ധ​രി​പ്പി​ച്ചു.​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​നി​ന്ന് ​പ​മ്പ​യി​ലേ​ക്കും​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന് ​പാ​റ​ശാ​ല​യി​ലേ​ക്കും​ ​പാ​ത​ ​നീ​ട്ടാം.​ അ​തി​വേ​ഗ​റെ​യി​ൽ​ ​തീ​രു​മാ​നം​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​കൈ​ക്കൊ​ണ്ട​ശേ​ഷം​ ​ശ്രീ​ധ​ര​നു​മാ​യി​ ​ച​ർ​ച്ച​യു​ണ്ടാ​വു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​റ​പ്പ് ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: E SREEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA